ചിരിയും ചിന്തയും


ഇത്തിരി  മനസിലെ ഒത്തിരി കാര്യം !

ഒരു ഇംഗ്ലീഷ് കഥ യാണ് ,
  ഒരിക്കല്‍ എട്ടു വയസുകാരിയായ ഒരു പെണ്‍കുട്ടി വളരെ തിരക്കുള്ള ഐസ് ക്രീം പാര്‍ലലില്‍ കയറിവന്നു കാഷിയര്‍ക്ക് മുന്നിലുള്ള ഒഴിവുള്ള സീറ്റില്‍ ഇരുന്നു . വെയിറ്റര്‍ ഒരു ഗ്ലാസ്‌   തണുത്ത വെള്ളം
 കുട്ടിയുടെ മുമ്പിലുള്ള ടാബിളില്‍  കൊണ്ട് വെച്ചിട്ട് കുട്ടിയോട്  എന്താണ് വേണ്ടതെന്ന് ചോദിച്ചു ',



പെണ്‍കുട്ടി " ഒരു മിക്സ്‌ ഐസ് ക്രീമിന് എന്താ വില ?
വെയിറ്റര്‍ " 1 ഡോളര്‍ 75 സെന്റ്സ്"
ഉടനെ പെണ്‍കുട്ടി തന്‍റെ കയ്യിലുണ്ടായിരുന്ന പഴ്സ് എടുത്തു പണം എണ്ണി നോക്കി
പിന്നെ അക്ഷമയോടെ നില്‍ക്കുന്ന വെയിറ്ററോടായി വീണ്ടും ചോദിച്ചു "
ഒരു പ്ലൈന്‍ ഐസ് ക്രീമിന് എത്രയാ വില ?"
വെയിറ്റര്‍ ദേഷ്യത്തോടെ കുട്ടിയോട്‌ പറഞ്ഞു ...1ഡോളര്‍ 50 സെന്റ്സ് .
കുട്ടി വീണ്ടും പഴ്സ് എടുത്തു അതിലെ പണം എണ്ണി നോക്കി '
വെയിറ്റര്‍ ദേഷ്യം നിയന്ത്രിക്കാനായില്ല " അയാള്‍ കുട്ടിയോട് ഉച്ചത്തില്‍ ഇങ്ങിനെ പറഞ്ഞു " കുട്ടീ നിനക്ക്  ഏതാണ്  വേണ്ടതെന്ന്  ഉടനെ പറയൂ കടയില്‍ ഒത്തിരി കസ്റ്റമര്‍സ് ഉണ്ട്
എനിക്ക് വേറെ ജോലിയുണ്ട് ..
കുട്ടി പുഞ്ചിരിച്ചു കൊണ്ട് " എങ്കില്‍ എനിക്ക് ഒരു പ്ലൈന്‍ ഐസ് ക്രീം കൊണ്ടുവരൂ ...
വെയിറ്റര്‍ ഐസ് ക്രീം കൊണ്ട് വന്നു .
കുട്ടി അത് പെട്ടെന്ന് കഴിച്ച്  ബില്‍ അടച്ച് ഇറങ്ങി പോയി 




ടാബിള്‍ വൃത്തിയാക്കാന്‍ വന്ന വെയിറ്ററുടെ കണ്ണ് നിറഞ്ഞ് പോയി
'ടാബിളിലെ തളികയില്‍  25 സെന്റ്സ് ടിപ് വെച്ചിരിക്കുന്നു '.
ടിപ്സ് നല്‍കാന്‍ പണം തികയാതെ വന്നപ്പോഴാണ് മിക്സ്‌ ഐസ് ക്രീം വാങ്ങാതെ പ്ലൈന്‍ ഐസ് ക്രീം കുട്ടി ആവശ്യപ്പെട്ടത് ......

Advertisement

0 comments:

Post a Comment